National News

ബംഗാളിൽ മമത​;തമിഴ്​നാട്​ പിടിച്ച്​ ഡി.എം.കെ; പോണ്ടിച്ചേരിയിൽ ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പ്​ നടന്ന ആസാമിലും പോണ്ടിച്ചേരിയിലും തേരോട്ടം കുറിച്ച്​ ബി.ജെ.പി മുന്നിൽ. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂലിനാണ്​ നേരിയ മേൽക്കൈ. തമിഴ്​നാട്ടിൽ ഡി.എം.കെ സഖ്യത്തിന്​​ നേട്ടം.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട അസമിൽ ആദ്യ സൂചനകളിൽ തകർപ്പൻ കുതിപ്പുമായി ബി.ജെ.പി അധികാരം നിലനിർത്തുമെന്ന്​ തുടക്കത്തിലേ ഉറപ്പാക്കുന്നിടത്താണ്​ കാര്യങ്ങൾ. 19 ഇടത്താണ്​ ബി.ജെ.പി മുന്നിട്ട്​ നിൽക്കുന്നത്​. കോൺഗ്രസ്​ സഖ്യം 6 സീറ്റിൽ മുന്നിൽനിൽക്കുന്നു. മറ്റുള്ളവർക്ക്​ ഒരു സീറ്റിൽ ലീഡുണ്ട്​.

തമിഴ്​നാട്ടിൽ ഡി.​എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ്​ ആദ്യ സൂചനകൾ. തൂത്തുവാരില്ലെങ്കിലും തുടക്കം മുതൽ മുന്നിലുള്ള ഡി.എം.കെ 50 ഇടത്ത്​ മുന്നിൽനിൽക്കുന്നു. എ.ഡി.എം.കെ സഖ്യം 34 ഇടത്ത്​​​ മുന്നിൽ നിൽക്കുന്നു. എ.എം.എം.കെക്ക്​ ഒരു സീറ്റിൽ ലീഡുണ്ട്​.

പോണ്ടിച്ചേരിയിൽ ബി​.ജെ.പി സഖ്യം നാലു സീറ്റുകളുമായി മുന്നിലാണ്​. കോൺഗ്രസ്​ സഖ്യത്തിന്​ ഒരിടത്താണ്​ മേൽക്കൈ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!