കുന്ദമംഗലം :കോവിഡ് 19 ന്റെയും മഴക്കാല പകർച്ചവ്യാധിയുടെയും പശ്ചാത്തലത്തിൽ കലാ അദ്ധ്യാപകന്മാർ ചുമർ ചിത്രം വരച്ച് ബോധവൽക്കരണം നടത്തി. ലോക്ക് ഡൗൺ കാലത്തും തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ് ഇതിലൂടെ ഒരു കൂട്ടം നല്ല മനുഷ്യർ. പി എച്ച് സി ആരോഗ്യ കേന്ദ്രത്തതിന് മുൻപിലെ ചുമരിലായാണ് ബോധവൽക്കരണചിത്രം പകർത്തുന്നത് .
രോഗം പകരുന്ന രീതിയും പകർത്തുന്ന സാഹചര്യങ്ങളും, രോഗ വാഹികളായ മൃഗങ്ങളും,കരുതലുകളും എല്ലാം നിറഞ്ഞ ചുമർ ചിത്രങ്ങൾ പ്രചാരത്തിൽ ഏറെ വേറിട്ട് നിൽക്കുന്നു.
കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തിന് കീഴിലുള്ള 8 പഞ്ചായത്തിലായി പ്രവർത്തിക്കുന്ന അധ്യാപകരാണ് സാംസ്കാരിക വകുപ്പിന്റെ ആഹ്വാന പ്രകാരം ഇതിനായി മുന്നിട്ടിറങ്ങിയത്. ചിത്രം വരയ്ക്കുന്നതിനായി നിബിൻ രാജ്,മുഹമ്മദ് ഇർഷാദ്,വിജീഷ് എന്നിവരാണ് നേതൃത്വം നല്കുന്നത്. ഇവർക്കൊപ്പം കൃശ്രാാഭ് നാടകകലാകാരൻ സുരേഷ്,കോൽക്കളി കലാകാരൻ യാസിർ കുരിക്കൾ എന്നിവർ പങ്കു ചേരുന്നു.
സംസ്ഥാനത്ത് നാടകം,കോൽക്കളി,ചെണ്ട,തിറ, സംഗീതം തുടങ്ങിയ കലാ പ്രവർത്തനം ജനങ്ങളിലേക്ക് സൗജന്യമായി എത്തിക്കുക എന്നതാണ് കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ലക്ഷ്യം കൊറോണ കാലത്ത് പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നെങ്കിലും സാമൂഹിക പ്രവർത്തനങ്ങളിൽ ഇവർ ഇന്നും മാതൃകയായാവുകയാണ്. ഏതെല്ലാം രീതിയിൽ ബോധവത്ക്കരണം സാധ്യമാകുമോ ആ രീതിയില്ലെല്ലാം ഈ കലാകാരൻമാർ അവരുടേതായ പരിശ്രമങ്ങൾ നടത്തുകയാണ്