Local

സിഎച്ച് സെന്ററിനെ അഭിനന്ദിച്ച് കാരാട്ട് റസാഖ് എംഎല്‍എ

കൊറോണ കാലത്തും സഹജീവികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന പ്രവര്‍ത്തനം നടത്തുന്ന സിഎച്ച് സെന്ററിനെ അഭിനന്ദിച്ച് കാരാട്ട് റസാഖ് എംഎല്‍എ. താലൂക്ക് ആശുപത്രിയിലെ സിഎച്ച് സെന്ററിന്റെ ഭക്ഷണ വിതരണ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം അഭിനന്ദനം അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. പരിശുദ്ധ റമസാന്‍ മാസത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഈ കൊറോണ കാലത്തും വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്, സിഎച്ച് സെന്ററിന്റെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്തിക്കുന്നു എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ലോക്ക്ഡൗണിലും കര്‍മ്മനിരതരായി CHസെന്റര്‍…

കോവിഡ് 19ല്‍ രാജ്യമാകെ അടച്ച് പൂട്ടി സാമൂഹിക അകലം പാലിച്ച് കൊണ്ട് ഈ മഹാമാരിക്കെതിരെ പൊരുതന്ന ഈ സന്ദര്‍ഭത്തിലും കഷ്ടത അനുഭവിക്കുന്ന സഹജീവികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന പ്രവര്‍ത്തനവുമായി താമരശ്ശേരി CHസെന്ററും അതിന്റെ ഭാരവാഹികളും. വര്‍ഷങ്ങളായി താമരശ്ശേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ മേഖലയിലും, ആരോഗ്യമേഖലയിലും സാമുഹിക പ്രതി പദ്ധതയോടെ തങ്ങളുടെതായ കൈയൊപ്പ് ചാര്‍ത്തി കൊണ്ട് ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തനനിരതരാണ്. പരിശുദ്ധ റമസാന്‍ മാസത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഈ കൊറോണ കാലത്തും വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്.സെന്ററിന്റെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്തിക്കുന്നു.
കാരാട്ട് റസാഖ്.എം.എല്‍.എ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!