‘സാറേ എനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ കൊടുക്കണം ഗവണ്മെന്റ് തന്ന വിധവാ പെന്‍ഷനുണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയല്ലേ, ഞാനും കുറേ കഷ്ടപ്പെട്ടതാ എന്റെ കഷ്ടപ്പാട് ഏതായാലും തീരൂല ഇത് എന്റെ ഒരാഗ്രഹമാണ്. കാരന്തൂര്‍ വെള്ളാരംകുന്ന് വിട്ടിലെ 73 വയസ്സുള്ള ലീല വാക്കുകള്‍ ആണ് ഇത്. നാടൊന്നാകെ ഒരു മഹാമാരിയെ നേരിടുമ്പോള്‍ തനിക്ക് കിട്ടിയ വിധവ പെന്ഷന് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായിരിക്കുകയാണ് ഈ വയോധിക. സംഭാവന കുന്നമംഗലം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മന്മഥന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ വിജേഷ്, സിപിഒ പ്രിന്‍സി എന്നിവര്‍ ഏറ്റുവാങ്ങി.
വിധവ പെന്ഷന് ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായി വയോധിക

