തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണബാങ്ക് ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. നോട്ടീസ് ലഭിച്ചാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടിക്ക് ബാങ്കില്‍ ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ച് വെക്കേണ്ടതില്ലെന്നും എം.എം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നുമാണ് സി.പി.എം നേതാക്കള്‍ പ്രതികരിച്ചു. നിരവധി തവണ ഇ.ഡി വിളിപ്പിക്കുകയും രേഖകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും രേഖകള്‍ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.