National

സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു

ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്. എന്നാല്‍ അത് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചതായി കരിഷ്മ വിളിച്ച് അറിയിച്ചതായി കരിഷ്മയുടെ സഹോദരന്‍ ദീപക് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2022 ഡിസംബറിലാണ് വികാസിനെ കരിഷ്മ വിവാഹം കഴിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക്-3-ലെ ഖേദ ചൗഗന്‍പൂര്‍ ഗ്രാമത്തില്‍ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്.യു.വിയും കരിഷ്മയുടെ വീട്ടുകാര്‍ നല്‍കിയതായി ദീപക് പറഞ്ഞു. എന്നാല്‍ വികാസിന്റെ കുടുംബം വര്‍ഷങ്ങളായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ശാരീരികമായും മാനസികമായും ഇവര്‍ കരിഷ്മയെ പീഡിപ്പിച്ചതായും ദീപക് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!