ഐപിഎൽ 2023 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. ആദ്യ ബാറ്റിംഗ് കഴിഞ്ഞപ്പോൾ രാജസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് സ്കോർ ചെയ്തത്. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിൻെറയും ജോസ് ബട്ട്ലറിൻെറയും യശസ്വി ജെയ്സ്വാളിൻെറയും അർധശതകങ്ങളുടെ മികവിൽ ഐപിഎൽ 2023 സീസണിൽ തങ്ങളുടെ കരുത്ത് രാജസ്ഥാൻ പുറത്തെടുത്തു.
അതേസമയം ക്യാപ്റ്റൻ എയ്ഡൻ മാർക്രം കളിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ താരം ഭുവനേശ്വർ ഹൈദരബാദ് ടീമിന്റെ നായകനാവുകയായിരുന്നു . ആറാം ഓവറിൽ 54 റൺസുമായി ബട്ലർ പുറത്തായി. 22 പന്തിൽ നിന്ന് 54 റൺസ് നേടിയ ബട്ലർ 7 ഫോറുകളും മൂന്ന് സിക്സറും പറത്തി. 37 പന്തിൽ നിന്ന് 54 റൺസ് നേടിയ യശസ്വി ജെയ്സ്വാളിനെ ഉമ്രാൻ മാലിക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തൻെറ സ്വതസിദ്ധമായ ശൈലിയിൽ കളിച്ച സഞ്ജു സാംസണും മനോഹരമായി അർധശതകം നേടി.32 പന്തിൽ നിന്ന് 55 റൺസെടുത്ത് പുറത്തായി. 2020 മുതൽ 2023 വരെ തുടർച്ചയായി നാല് ഐപിഎല്ലുകളിൽ സഞ്ചു ആദ്യ മത്സരത്തിൽ തന്നെ 50 മുകളിൽ സ്കോർ നേടിയിട്ടുണ്ട്ണ്ട്. 2021ൽ സെഞ്ച്വറിയും നേടി
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയൻ പരാഗ്, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, കെഎം ആസിഫ്, യുസ്വേന്ദ്ര ചാഹൽ. സൺറൈസേഴ്‌സ് ഹൈദരാബാദ് : മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്(വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ആദിൽ റഷീദ്, ഭുവനേശ്വർ കുമാർ (ക്യാപ്റ്റൻ), ഉമ്രാൻ മാലിക്, ടി നടരാജൻ, ഫസൽഹഖ് ഫാറൂഖി

