Entertainment

മമ്മൂട്ടിക്ക് പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് നടത്തി കുട്ടി മാഷ്

മലയാളിയുടെ പ്രിയ താരമാണ് മമ്മൂട്ടി. താരത്തിന്റെ എല്ലാ കാര്യങ്ങളും വാർത്തയാകാറുണ്ട്. പുത്തൻ സാങ്കേതിക വിദ്യയോട് മമ്മൂട്ടിക്കുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടിയിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ പഠിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

https://www.facebook.com/100000873010011/videos/909816310351469/

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ജിയോ ബേബിയുടെ മകനായ മ്യൂസിക്കാണ് മമ്മൂട്ടിയെ പഠിപ്പിക്കുന്നത്. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് വളരെ ശ്രദ്ധയോടെ നോക്കി നിൽക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. കൂടാതെ ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയെന്നാണ് താരം ചോദിക്കുന്നത്.

മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്..- എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!