Kerala News

അറിയിപ്പുകൾ

താത്കാലിക നിയമനം

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നീഷ്യന്‍, നേഴ്‌സ് തസ്തികകളിലേക്ക് ഏപ്രില്‍ 9നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ഏപ്രില്‍ 11നും അഭിമുഖം നടത്തും. അപേക്ഷകള്‍ ഏപ്രില്‍ 8 വൈകീട്ട് 5 മണിവരെ സ്വീകരിക്കും. ഇ-മെയില്‍: fhcvazhakkad@gmail.com, ഫോണ്‍: 9847495311

ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്കിലെ കടലുണ്ടി ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 20 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.ഫോണ്‍: 0495 2374547.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് (SR for DA Backlog) (കാറ്റഗറി നം. 413 /2016) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഒഡെപെക് മുഖേന ഒ.ഇ.ടി പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ കോഴിക്കോട്ടുള്ള ഭാഷാപരിശീലന കേന്ദ്രത്തില്‍ പുതിയ ഒ.ഇ.ടി ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം odepcacademicscalicut@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക. വിവരങ്ങള്‍ക്ക് www.odepcskills.in സന്ദര്‍ശിക്കുക.
ഫോണ്‍: 9567365032, 0471 2329440

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം. 230/2016) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

സർവവിജ്ഞാനകോശം പ്രദർശനം
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ 7 വരെ ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം നടത്തും. വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌ക്കൗണ്ടിലും വിൽക്കും.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 23ന് പീരുമേടും 5, 19, 26 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

വിധവ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് നൽകണം
2022 ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത എല്ലാ വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും 2022 ലെ പെൻഷൻ ലഭിക്കുന്നതിന് വിവാഹിത/ പുനർ വിവാഹിത അല്ലെന്ന സർട്ടിഫിക്കറ്റുകൾ ഏപ്രിൽ 30നകം ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ സമർപ്പിക്കണം. മെയ് 20നകം സർട്ടിഫിക്കറ്റുകൾ സേവനയിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ മെയ് മുതൽ പെൻഷൻ ലഭിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവർക്ക് പിന്നീട് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അപ്‌ലോഡ് ചെയ്യുന്ന മാസം മുതലുള്ള പെൻഷനേ ലഭിക്കൂ. ഇത്തരത്തിലുള്ള പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താക്കൾക്ക് അർഹതയുണ്ടാകില്ല.

ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www.polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും അപേക്ഷകൾ സ്വീകരിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2590079, 9400006462, 8156963774.

മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് ക്രാഷ് കോഴ്‌സ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠനം നടത്തിവരുന്ന പ്ലസ് ടു വിദ്യാർത്ഥികളെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുളള 45 ദിവസത്തെ പരിശീലന പദ്ധതി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 100 വിദ്യാർഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു കൊല്ലത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-695033 ലേക്ക് ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഏപ്രിൽ ഏഴ് വൈകിട്ട് 5 മണി. ഫോൺ: 0471-2737253.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!