Local News

കോഴിക്കോട് 61 കുപ്പി മദ്യവും സ്കൂട്ടറുമായി രണ്ട് പേർ പിടിയിൽ

61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും സ്കൂട്ടറുമായി 2 പേർ പിടിയിൽ.നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണു പിടികൂടിയത്.8 കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽ നിന്നാണു പിടികൂടിയത്. നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ വിദേശ മദ്യം രഹസ്യമായി സൂക്ഷിച്ചു വൻ വിലയ്ക്കു നൽകുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു.വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണു മദ്യവുമായി പ്രജോഷും വിനീഷും പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക് ,ടി. ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫിസർമാരായ ദിനോബ്,വിനു വിൻസന്റ്,ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!