Entertainment News

‘ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്’;അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല,രാജി വെച്ച് വില്‍ സ്മിത്ത്

അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍റ് ആര്‍ട്ടില്‍ നിന്ന് രാജിവെച്ച് നടന്‍ വില്‍ സ്മിത്ത്.ഓസ്കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. അക്കാദമി നല്‍കുന്ന ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.
ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭാര്യ തല മുണ്ഡനം ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു, കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്കിന്റെ ‘തമാശ’. ജേഡ്, രോഗം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന കാര്യം റോക്ക് പരിഗണിച്ചേയില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!