Kerala News

ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാറായി കഴിഞ്ഞു; നരേന്ദ്ര മോദി

കോന്നിയിൽ ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയുടെ മണ്ണാണ് പത്തനംതിട്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസികൾക്ക് നേരെ സർക്കാർ ലാത്തി വീശി. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറിക്കഴിഞ്ഞു. ബിജെപിയെ അധികാരത്തിലേറ്റാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും പറഞ്ഞു .
. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഎഫ്- യുഡിഎഫ് ധാരണ ഉണ്ടാകുകയാണെന്നും,ജനങ്ങൾ രണ്ട് മുന്നണികളെയും വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോദി അഭിപ്രായപ്പെട്ടു.

ദേശീയ ജനാധിപത്യ സഖ്യത്തെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിൽ പ്രെഫഷണലുകൾ ബിജെപിയിലേക്ക് കടന്നു വരുന്നു’. മെട്രോമാൻ ഇ ശ്രീധരൻ അടക്കം ഇതിന് ഉദാഹരണമാണ്. ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും മോദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!