കോവിഡ് ബാധിച്ച് ഇംഗ്ലണ്ടില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പാച്ചേരിയും (80) സിസ്റ്റര്‍ സിയന്നയുമാണ് മരിച്ചത്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു.
ഇന്നലെ രാവിലെ ബര്‍മിംങ്ങാം എന്‍എച്ച്എസ് ആശുപത്രിയില്‍വച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്‌കാരം യുകെയില്‍തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

