ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍മാറി.അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട് തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്. പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തോട് അനുബന്ധിച്ച് അല്ലു അര്‍ജുന്‍ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അല്ലു അര്‍ജുന്‍ മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.മൈത്രി മൂവീസ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പഠാന് ശേഷം ഷാരൂഖ് ഖാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജവാന്‍. ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനെ അവതരിപ്പിക്കുന്നത്.ദീപിക പദുക്കോണ്‍, വിജയ് എന്നിവര്‍ ജവാനില്‍ അതിഥി വേഷത്തിലെത്തും. പ്രിയമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, യോഗി ബാബു, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജൂണ്‍ 2 2023 ന് ചിത്രം പുറത്തിറങ്ങും.