ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹം.മാര്‍ച്ച് 11ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, എല്ലാ പാര്‍ട്ടികളോടും തുല്യഅകലം പാലിക്കുന്ന നിലവിലെ രീതി തന്നെയാകും നടി പിന്തുടരുകയെന്ന് മദന്‍കുമാര്‍ വ്യക്തമാക്കി.
നടി സുമലത അംബരീഷ് ബിജെപിയിലേക്കോ?പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടിലേക്കെന്ന് അഭ്യൂഹം

