യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്.വിനിറ്റ്സിയ നാഷനൽ പൈറോഗോവ് മെമോറിയൽ മെഡികൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.