ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി പി എം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇനിയും തുടർന്നാൽ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നയരേഖയിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും വികസന രേഖയിലും ഇന്നും നാളെയും പൊതുചർച്ച നടക്കും.