ചാത്തമംഗലം:ചാത്തമംഗലംപഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടടത്ത് വിനോദിൻറെ വീട്ടിലെ ഏകദേശം നൂറിലധികം കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ വരെ വളർത്തിയിരുന്നു. പല സമയങ്ങളിലായി ഇതേപോലുള്ള സംഭങ്ങൾ കൊണ്ടും രോഗങ്ങൾ കൊണ്ടും പ്രയാസങ്ങൾ കൊണ്ടും പിന്നീടത് നൂറിലേക്ക് ചുരുങ്ങി പോവുകയായിരുന്നു.
വിനോദിന്റെ വീട്ടിലെ സ്ഥാപിച്ച കോഴി കൂട് പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയത് .ഈ ഭാഗങ്ങളിൽ ഇത്തരം തെരുവുനായ്ക്കളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറയുന്നു. വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് ഇവിടെ സാധാരണയായിരിക്കുകയാണെന്ന്
നാട്ടുകാർ പറയുന്നു. വീട്ടുകാർ വളരെ ഭയപ്പാടോടെയാണ് വീട്ടിലെ ചെറിയകുട്ടികളെപ്പോലും പുറത്തിറക്കുന്നത്. പകൽ സമയങ്ങളിൽ പോലും ഇത്തരം നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു ഇവർ പറയുന്നു.
25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.റെയിൻബോ ഇടത്തിൽ പെട്ട മൂന്നര മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കിയത്. ചെറിയൊരു വരുമാനമാണ് ഇതോടെ വിനോദിനും കുടുംബത്തിനും നഷ്ടമായിരിക്കുന്നത്.ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്ന് വിനോദ് പറഞ്ഞു
തെരുവുനായ ശല്യം രൂക്ഷം; നൂറിലധികം കോഴികളെ കടിച്ച്കൊന്നു

