കോവിഡ് 19(കൊറോണ) ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3001 ആയി. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
67 രാജ്യങ്ങളിലേക്ക് രോഗം ഇതിനകം വ്യാപിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 30 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. സ്‌പെയിനില്‍ പുതിയതായി 26 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തായ്ലണ്ടിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.

