Local

രാജ്യശത്രുക്കള്‍ ഇന്ത്യ ഭരിക്കുന്നു;സ്വാദിഖലി ശിഹാബ് തങ്ങള്‍

രാജ്യശത്രുക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി പന്തിരാങ്കാവില്‍ സംഘടിപ്പിച്ച ഷഹീന്‍ ബാഗില്‍ നൊപ്പം ഏകദിന ഉപവാസ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ധേഹം. ആര്‍എസ്എസ് ഉള്‍പെടുന്ന സംഘ പരിവാരങ്ങളുടെ ചിരക്കാല സ്വപനമാണ് മതരാഷ്ട്രമാക്കുക എന്നത് അതിനവര്‍ക്ക് തടസ്സമായി നിലകൊണ്ടത് ഒന്ന് മഹാത്മാഗാദ്ധിയും മറ്റൊന്ന് പവിത്രമായ നമ്മുടെ ഭരണഘടനയുമാണ്. രാഷ്ട്രപിതാവിനെ നിഷ്ഠ്യുരമായി കൊലപെടുത്തിയതിലൂടെ ഒരു തടസ്സം അവര്‍ മറികടന്നു ഇനി ഭരണഘടനക്കുടി തകര്‍ത്താല്‍ ലക്ഷ്യത്തിലെത്താമെന്ന് അവര്‍ കണക്ക് കൂട്ടുന്നു.

പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ലക്ഷ്യം നേടാമെന്ന കണക്ക് കൂട്ടല്‍ ഇന്ത്യന്‍ ജനത ഒറ്റകെട്ടായി തകര്‍ത്തിരിക്കയാണ് ഭരണാധികാരികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുമ്പോള്‍ അവര്‍ കൂടുതല്‍ ഒന്നിക്കുന്ന കാഴ്ച്ച ഭരണ കര്‍ത്താക്കളെ ഇന്ന് ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു എന്ന് അദ്ധേഹം കൂട്ടി ചേര്‍ത്തു രാജ്യത്ത് സ്‌പോന്‍സേര്‍ഡ് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നവരെ ഇന്ത്യന്‍ ജനത ഒറ്റപ്പെടുത്തുമെന്നും തങ്ങള്‍ അഭിപ്രായപെട്ടു ഇന്ത്യയുടെ മതനിരപേക്ഷ മനസ്സ് രാജ്യത്തുടനീളം ഷഹീന്‍ ബാഗ് സമരത്തെ നെഞ്ചിലേറ്റിയ അവസ്ഥ ഭരണകര്‍ത്താക്കളുടെ ഉറക്കം കെടുത്തുന്നുവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ദളിത് ലീഗ് സംസ്ഥാ പ്രസിഡന്റ് യൂ .സി.രാമന്‍ അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ജന-സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു. എം.സി.മായിന്‍ഹാജി ഉപവസിക്കുന്നവരെ ഷാളണിയിച്ചു

ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. MK രാഘവന്‍ MP, MC മായിന്‍ഹാജി, കെ.എസ് ഹംസ,TP ചെറുപ്പ, PK ഫിറോസ്, ഫൈസല്‍എളേറ്റില്‍, കമാല്‍ വരദൂര്‍ , ഇസ്മായില്‍ ഏറാമല,അസ്ലം ചെറുവാടി. പിടിഎം ഷറഫുന്നീസ, ഷറീന ഹസീബ് ദിനേഷ് പെരുമണ്ണ, രജനി തടത്തില്‍, VP മുഹമ്മദ് മാസ്റ്റര്‍, K മൊയ്തീന്‍കോയ, ലത്തീഫ് മാസ്റ്റര്‍, കായക്കല്‍ അഷറഫ് ചോലക്കല്‍ രാജേന്ദ്രന്‍, വിനോദ് മേക്കോത്ത്, ജാഫര്‍ സാദിഖ്, കണിയാറക്കല്‍ മൊയ്തീന്‍കോയ, ഹബീബ് ചെറൂപ്പ, അസീസ് ഒളവണ്ണ, മുജീബ് റഹ്മാന്‍ എടക്കണ്ടി എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ടു് കെ.മൂസ്സ മൗലവി, എന്‍.പി.ഹംസ മാസ്റ്റര്‍,എ.ടി.ബഷീര്‍, കെ.പി.കോയ, എം.പി.മജീദ്, ശിഹാബ് പാലക്കുറ്റി, യു.എ.ഗഫൂര്‍ എന്നിവരാണ് ഉപവാസമിരുന്നത്. കെ.കെ.കോയ ഹാജി, സി. മരക്കാര്‍ കുട്ടി, എ.പി.സഫിയ, ടി.കെ.സീനത്ത്, എന്‍.പി.അഹമദ് ,കെ എസ് അലവി, വി.പി.എ സലീം, ഹമീദ് മൗലവി, വി.പി.എം.ബഷീര്‍, ടി.പി.സാദിഖ്, എന്നിവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!