കൊച്ചിയിലെ കൊതുക് ശല്യത്തിനെതിരെ പ്രതിവിധി കാണാത്ത സംഭവത്തിൽ കോർപ്പറേഷനെതിരെ വേറിട്ട രീതിയിൽ സമരവുമായി യൂത്ത് കോൺഗ്രസ്. എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം.കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇന്ന് ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകി യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രതിഷേധം നടത്തിയത്.
കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാനും നിരവധി പേർ എത്തി. നഗരത്തിൽ കൊതുക് ശല്യം രൂക്ഷമാകുന്പോഴും ഫോഗിംഗ് ഉൾപ്പെടെയുള്ള നിവാരണ പ്രവർത്തനങ്ങൾ നാമമാത്രമാമെന്നാണ് ആക്ഷേപം.
യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം.

