കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്‌ലവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കി. ഇന്നലെ വൈകിട്ട് ഫ്‌ലവര്‍ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റിയും ജിസിഡിഎയും ചേര്‍ന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 54,000 ചതുരശ്രയടി സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കൊച്ചിയില്‍ നടക്കുന്ന ഫ്‌ലവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്റെ സ്റ്റോപ്പ് മെമ്മോ

