കുണ്ടറ ഇരട്ട കൊലപാതകത്തില്‍ ശ്രീനഗറില്‍ നിന്ന് പിടികൂടിയ പ്രതിയെ നാട്ടിലെത്തിച്ചു. കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്.
സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. നാലര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതി ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
പ്രതിയെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടികള്‍ തുടരും. 2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം. ലഹരിപദാര്‍ത്ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ ഇരുവരെയും കൊല്ലുകയായിരുന്നു.

