ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. തൗബാല്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിന്‍ജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ പൊലീസ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തെ മുഖ്യന്ത്രി എന്‍ ബിരേന്‍ സിങ് അപലപിച്ചു. സമാധാനം നിലനിര്‍ത്താന്‍ അദ്ദേഹം ജനങ്ങളോടു അഭ്യര്‍ഥിച്ചു.