പ്രണയം നിരസിച്ചതിന് ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം അക്രമി കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, നടന്നത്.
മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയായ പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പസിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായും എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചെന്നുമാണ് വിവരം.