കോട്ടയം: മണര്‍ക്കാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കെ കെ റോഡിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഐരാറ്റുനടയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്നിലുള്ള ബദാംമരമാണ് കാറിന് മുകളിലേക്ക് മറിഞ്ഞത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപകടസമയം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇലകൾ ഉൾപ്പെടുന്ന ചില്ലയാണ് കാറിന് മുൻഭാഗത്തേക്ക് വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയം വടവാതൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പകുതി ഭാഗവും തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയര്‍ഫോഴ്സ് അധികൃതരെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായിരുന്നു.