അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.എറണാകുളം റൂറലിലുള്ള അയ്യമ്പുഴ ഗ്രേഡ് എഎസ്‌ഐ ബൈജുകുട്ടനാണ് കൈക്കൂലി വാങ്ങിയത്. രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്.ഐ. ബൈജു കുട്ടൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തില്‍ ഇന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.എപ്പോഴത്തെ ദൃശ്യങ്ങളാണിത്, ആരാണ് ചിത്രീകരിച്ചത് എന്നിവയാണ് പരിശോധിക്കുന്നത്. ഈ ഉദ്യോഗസ്ഥൻ അയ്യമ്പുഴ സ്റ്റേഷനിൽ തന്നെയുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റിനുശേഷം പെട്രോളിങ് ഡ്യൂട്ടിക്ക് അധികം പോയിട്ടില്ല. ഇതിന്റെ വീഡിയോ ഇപ്പോഴാണ് വ്യാപകമായി പ്രചരിച്ചത്.
മണ്ണുകടത്താൻ കൂടുതല്‍ പണം ചോദിച്ചുവാങ്ങി എഎസ്‌ഐ;ദൃശ്യങ്ങള്‍ പുറത്ത്
