ശശി തരൂർ എം.പിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഏതു കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്.സതീശൻ പറഞ്ഞു,മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂരിനെ സുകുമാരൻ നായർ പുകഴ്ത്തിയത്. തരൂർ ഡൽഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നായിരുന്നു സുകുമാരൻ നായരുടെ വാക്കുകൾ.അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. അതേസമയം എൻഎസ്എസിന്‍റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്
സുകുമാരൻ നായരുടെ തരൂർ പ്രശംസയിൽ സന്തോഷമെന്ന് വി.ഡി. സതീശൻ,മാരാമൺ കൺവൻഷനിലേക്കും തരൂരിന് ക്ഷണം,
