Kerala

സ്വർണക്കപ്പ് കോഴിക്കോടെത്തി ; സംസ്ഥാന സ്കൂൾ കലോത്സവം കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം

61-ാമത് കേരള സ്കൂൾ കലോത്സവം ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിനം നീളുന്ന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ട മിനുക്കു പണിയിലാണ്. കലോത്സവം വൻവിജയമാക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമാണ്. കലോത്സവ താരങ്ങളുടെ രജിസ്റ്ററേഷൻ രാവിലെ ആരംഭിച്ചു.

മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ ആദ്യ സംഘത്തെ ഒരുമണിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരിക്കും. താമസ സൗകര്യത്തിനായി 20 അക്കോമഡേഷൻ സെന്ററുകൾ സജ്ജമാക്കി കഴിഞ്ഞു. മത്സരത്തിനെത്തുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ യാത്രയ്ക്കായി 30 വാഹനങ്ങൾ “കലോത്സവ വണ്ടി” എന്ന പേരിൽ അലങ്കരിച്ച് ഉപയോഗിക്കുന്നതാണ്. മാത്രമല്ല നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി ഉണ്ടാകും.

കലോത്സവ സ്വർണക്കപ്പ് പാലക്കാട് നിന്ന് പ്രയാണം ആരംഭിച്ചത്. രാമനാട്ടുകരയിൽ സ്വീകരിക്കുന്ന സ്വർണക്കപ്പ് പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് നഗരത്തിലെത്തി. മാനാഞ്ചിറ സ്ക്വയറിൽ 2 മണിക്കൂർ നേരം സ്വർണ്ണക്കപ്പ് പ്രദർശനത്തിന് വെക്കും. രുചി വൈവിധ്യങ്ങൾ നിറയുന്ന ഊട്ട്പുര മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജ്ജമാക്കുന്നത്. ചക്കരപ്പന്തൽ എന്ന് പേരിട്ടിരിക്കുന്ന ഊട്ടുപുര നാല് മണിക്ക് പായസമേളയോടെ തുറന്നുകൊടുക്കും.

അധ്യാപകർ, വിദ്യാർഥികൾ,എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങി വലിയ വളണ്ടിയർ സേന തയ്യാറായിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ തുടങ്ങി വകുപ്പുകളെല്ലാം ഏകോപിതമായി കലോത്സവത്തിനായി പ്രവർത്തിക്കുന്നതാണ്.

നിശ്ചയിക്കപ്പെട്ട വേദികളിൽ നിശ്ചിത സമയത്ത് കലാ മത്സരങ്ങൾ ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വേദികളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിഭകൾക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ കൂടി വലിയതോതിൽ കോഴിക്കോട് എത്തും. കലോത്സവത്തിന്റെ ആവേശം കോഴിക്കോട് പൂർണമായും ഏറ്റുവാങ്ങി കഴിഞ്ഞു. കോഴിക്കോടിന്റെ കലാപരമ്പര്യം ഈ കലോത്സവത്തെ വലിയ വിജയമാക്കുന്നതിൽ പ്രധാന ഘടകമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!