കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്സിൻ വിശ്വസിക്കാനാവില്ലെന്നും താൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ലെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
“ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക? ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല” അഖിലേഷ് പറഞ്ഞു.