നെയ്യാറ്റിന്‍കരയില്‍ ദമ്പതികളെ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കിടയാക്കിയ തർക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഉടമയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും.പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുത്തു.
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സ്ഥലമുടമയായ വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി വാങ്ങിയത്.
കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.