Local

പുതുവര്‍ഷദിനത്തില്‍ പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയത്തിനായി ചേളാവ് വിതരണം ചെയ്ത് എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍

പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ചേളാവ് വിതരണം ചെയ്ത് മാതൃകയായി. പണ്ടുകാലത്ത് സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ഭാണ്ഡകെട്ടിന്റെ പരിഷ്‌കരിച്ച രൂപമാണ് ചേളാവ്. സമചതുരാകൃതിയിലുള്ള തുണിക്കഷ്ണം വശങ്ങളിലെ കയറുപയോഗിച്ച് വലിക്കുമ്പോള്‍ സഞ്ചിയായിത്തീരുന്നു.

ഇതില്‍ നിരവധി സാധനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയും. നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചേളാവ് വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി.വി.നാസിര്‍ നിര്‍വ്വഹിച്ചു.പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറക്കാന്‍ ഈ ചേളാവ് കൊണ്ട് കഴിയുമെന്ന് നല്ലപാഠം കോര്‍ഡിനേറ്റര്‍ ജമാലുദ്ദീന്‍ പോലൂര്‍ പറഞ്ഞു. മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍ന്ന് ചേളാവ് വിതരണം ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!