Local

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ ജാഗ്രത വേണം – സി മുഹമ്മദ് ഫൈസി

കുന്ദമംഗലം: വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് വിനിയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും അപ്‌ലോഡിങ് പ്രക്രിയ സുഗമമാക്കുന്നതിനുമായി മർകസിൽ നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം വഹിക്കുന്നവർ വഖ്ഫ് നിയമത്തെ കുറിച്ച് കൃത്യമായ പരിജ്ഞാനം നേടണമെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ലീഗൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിൽപശാലയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം വിപിഎം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ കെ മുസ്തഫ സഖാഫി, അഡ്വ. സൈഫുദ്ദീൻ സഖാഫി ശിൽപശാലക്ക് നേതൃത്വം നൽകി. അഡ്വ. മുഹമ്മദ് ശരീഫ്, മുഹമ്മദലി സഖാഫി വള്ളിയാട്, വിഎം റശീദ് സഖാഫി, ഷമീം കെകെ, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!