കോട്ടയം: ജാമ്യത്തിലിറങ്ങിയ ശേഷം ഭാര്യയെ കൊലപ്പെടുത്തി. ഭര്‍ത്താവ് അറസ്റ്റില്‍. മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്. ഭാര്യ അറയ്ക്കല്‍ വീട്ടില്‍ ഷിജിയെ ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില്‍ ഇയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്.
ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂത്ത് ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് സനീഷ് കഴുത്തില്‍ കുരുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തെങ്ങണയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

