bussines Fashion

സെല്‍ഫിയെടുത്ത് സമ്പാദിച്ചത് 30 ലക്ഷം രൂപ; യുവാവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി സല്‍മാന്‍ ഖാന്‍

ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി ബോളീവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്‍ സെല്‍ഫിക്ക് പോസ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഓറി. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആളുകള്‍ എന്നെ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും അവരുടെ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൂടെ ഒറ്റ രാത്രികൊണ്ട് ഞാന്‍ 20-30 ലക്ഷം രൂപ സമ്പാദിക്കും’ ഓറി പറഞ്ഞു. നിങ്ങളുടെ കുടെ ആളുകള്‍ സെല്‍ഫിയെടുക്കുന്നതിന് നിങ്ങള്‍ പണം വാങ്ങാറുണ്ടോ സല്‍മാന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ‘എന്റെ സ്പര്‍ശനത്തില്‍ ആവരുടെ പ്രായം കുറയുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ ഭേദമാകുന്നു’ എന്നായിരുന്നു ഓറിയുടെ മറുപടി. തനിക്ക് അഞ്ച് മാനേജര്‍മാരുണ്ടെന്നും ഓറി സല്‍മാനോട് പറഞ്ഞു.

‘അവരൊക്കെ എന്താണ് ചെയ്യുന്നത്? എന്ന നടന്റെ ചോദ്യത്തിന് ‘രണ്ട് പേര്‍ സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, ഒരാള്‍ പി.ആര്‍ മാനേജര്‍, ഒരാള്‍ മൊത്തത്തിലുള്ള ബ്രാന്‍ഡ് മാനേജര്‍, ഒരാള്‍ ഫുഡ് മാനേജര്‍’, എന്നായിരുന്നു ഓറി സല്‍മാനോട് പറഞ്ഞത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Fashion

മുടികൊഴിച്ചില്‍ തടഞ്ഞ് മുടിയുടെ ഭംഗി വര്‍ധിപ്പിക്കാന്‍

മുടിയുടെ ആരോഗ്യവും ഭംഗിയും മുടി കൊഴിച്ചിലുമൊക്കെ എല്ലാവരുടെയും ആശങ്കയാണ്. മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അതില്‍ പ്രധാനപ്പെട്ടതാണ് ആഹാരവും മനസും. മാനസിക സംഘര്‍ഷം മുടി കൊഴിച്ചിലിനു
Fashion

ജീവിതം മാറ്റിമറിച്ച് ടിക് ടോക്; ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ റിയാസ് അലി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിക് ടോക് ഫോളോവോഴ്‌സുള്ള റിയാസ് അലി എന്ന 17 കാരന്റെ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. തന്റെ പതിനേഴാം വയസ്സില്‍ രു സിനിമ താരത്തിന് ലഭിക്കുന്നതിനേക്കാള്‍
error: Protected Content !!