National

കോൺഗ്രസിൽ തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരം, എന്നാൽ ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്ന് പ്രധാനമന്ത്രി

തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. കോൺഗ്രസിന് എത്ര ചെളി വേണമെങ്കിലും അറിയാം. ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു. മോദിക്ക് 100 തലയുണ്ടോ എന്ന മല്ലികാർജുൻ ഖാർഗെയുടെ പരിഹാസത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്.

“രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിൽ മത്സരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് പറഞ്ഞിരുന്നു. ഹിറ്റ്‌ലറെ പോലെ മരിക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അവസരം കിട്ടിയാൽ ഞാൻ തന്നെ മോദിയെ കൊല്ലുമെന്ന് മറ്റൊരു നേതാവ് പറയുന്നു…” ഗുജറാത്തിലെ കലോലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചു.

“രാവണൻ, രാക്ഷസൻ പോലെ കോൺഗ്രസ് നിരവധി പേരുകൾ എനിക്ക് ചാർത്തിത്തന്നു… അവർ ഇങ്ങനെ വിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല, അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് പശ്ചാത്താപമില്ലെന്ന് ഓർക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് കോൺഗ്രസ് കരുതുന്നു.”- മോദി കൂട്ടിച്ചേർത്തു. നേരത്തെ ഖാർഗെയുടെ ‘രാവൺ’ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അവഹേളനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!