Trending

വാക്സിനേഷൻ കുന്ദമംഗലം പ‌ഞ്ചായത്തിലുള്ളവർക്ക് മാത്രം

Tiny Pacific nation beats the world with 99% COVID vaccination, says Red  Cross | Reuters

വാക്സിനേഷൻ കുന്ദമംഗലം പ‌ഞ്ചായത്തിലുള്ളവർക്ക് മാത്രം

കുന്ദമംഗലം: കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കോവിഡ് വാക്സിനേഷൻ ഇനിമുതൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ അനുഭവപ്പെടുന്ന വാക്സിനേഷൻ തിരക്ക് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണം. ഇനി തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കും. ഡിസംബർ 3ന് വെള്ളിയാഴ്ച കുന്ദമംഗലം പ‌ഞ്ചായത്തിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള വാർഡുകളിലെ ഒന്നാം ഡോസ് കോവിഷീൽഡ് വാക്സിൻ എടുത്ത് 84 ദിവസം കഴിഞ്ഞ വർക്കാണ് രണ്ടാം ഡോസ് നൽകുക. പതിമൂന്ന് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള വാർഡുകളിലുള്ളവർക്ക് ഡിസംബർ 6ന് തിങ്കളാഴ്ച വാക്സിനേഷൻ നൽകും. വാർഡ്മെമ്പറോടോ ആശാവർക്കറോടോ കൂടിയാലോചിച്ചിട്ട് കൃത്യമായ സമയം കണക്കാക്കിമാത്രമേ വാക്സിനേഷന് വേണ്ടി ആരോഗ്യകേന്ദ്രത്തിലെത്താൻ പാടുള്ളു. ഓരോവാർഡിലുള്ളവർക്കും ടോക്കൺ എടുക്കേണ്ട സമയം മുൻകൂട്ടി ആശാവർക്കറിൽ നിന്നും അറി‌ഞ്ഞിരിക്കേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!