സൗദി അറേബ്യയിൽ ആഫ്രിക്കയിൽ നിന്നെത്തിയ പൗരനിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ, മലാവി സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി നിലവിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.