സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കേരളത്തിനുവേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും കേരളത്തിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തിരുന്നു. കേരളത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കഴിഞ്ഞില്ല.
82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെയാണ് കേരളം നാലാം ഗോള്‍ നേടിയത് . അനായാസമായാണ് രാജേഷ് പന്ത് വലയിലെത്തിച്ചത്. പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോണ്ടിച്ചേരി ആൻഡമാനെ നേരിടും.