
കൂടരഞ്ഞിയിൽ കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഒരാൾ ഉൾപ്പെടെ 4 അതിഥി തൊഴിലാളികളെ ഇന്നലെ രാത്രി മുതൽ കാൺമാനില്ല. ചിരഞ്ചിത്ത് സർക്കാർ എന്ന ആളാണ് കോവിഡ് പോസിറ്റീവ് ആയിരുന്ന വ്യക്തി.ഇവർ കൽക്കട്ട സ്വദേശികളാണ്.നാട്ടിൽ ഇന്നും ഇവിടേക്ക് എത്തവേ ആദ്യം വന്ന വ്യക്തി ക്വാറന്റീനിൽ നിൽക്കുകയും ശേഷം നടന്ന ടെസ്റ്റിൽ കോവിഡ് പോസറ്റീവ് ആകുകയും ചെയ്തിരുന്നു ശേഷമാണ് ഇയാളുടെ സുഹൃത്തുക്കൾ എത്തിയത് ഇവരും ക്വാറന്റൈനിൽ ആയിരുന്നു.ഇവരിൽ ഒരു കോവിഡ് രോഗി ഉള്ളപ്പെടെ 4 പേരെയാണ് കാണാതായത്. ഇവർ പ്രൈമറി ഹൈ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. അവരുടെ കോൺട്രാക്ടർ ഇന്ന് രാവിലെ അന്വേഷിച്ചു വന്നപ്പോഴാണ് ഇവർ മിസ്സിംഗ് ആയ വിവരം അറിയുന്നത്. വിവരം ഉടൻ ആരോഗ്യവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

