Kerala

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ ഫോറസ്റ്റ് മെഡലുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ ഫോറസ്റ്റ് മെഡൽ തിരുവനന്തപുരം എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.ആകെ 26 ജീവനക്കാരാണ് ഈ വർഷം ഫോറസ്റ്റ് മെഡലിന് അർഹരായത്.

വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് മുതൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വരെയുള്ളവർക്കാണ് മെഡൽ നൽകി വരുന്നത്.

വനം വന്യജീവി സംരക്ഷണം, വനം കയ്യേറ്റം ഒഴിപ്പിക്കൽ, വനം കുറ്റകൃത്യങ്ങളുടെ അന്വേഷണം – കാട്ടുതീ തടയലും നിയന്ത്രിക്കലും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, പങ്കാളിത്ത വനപരിപാലനം, വനാശ്രിതരായ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലുമടക്കം വിവിധ മേഖലകളിലെ സേവനം പരിഗണിച്ചാണ് ഫോറസ്റ്റ് മെഡലിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!