ഭാഷയിലെ നാടന്‍ ശൈലികളും പ്രയോഗങ്ങളും വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും മാതൃഭാഷയുടെ ജൈവികത സംരക്ഷിക്കാന്‍ നാട്ടുഭാഷകള്‍ അനിവാര്യമാണെന്നും ഗ്രന്ഥകാരന് വട്ടപ്പറമ്പില്‍ പീതാംബരന് അഭിപ്രായപ്പെട്ടു. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളദിനാഘോഷം വനംആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാകരണവും അക്ഷര സ്ഫുടതയും കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രമേ ഭാഷയും വ്യക്തിത്വവും വളരുകയുള്ളൂ. വ്യാകരണാധിഷ്ഠിത മാനക ഭാഷ ഔദ്യോഗിക നിര്‍വഹണത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന്, ഡോ. ജെ ജസ്റ്റിന് മോഹന്‍ (ഇക്കോഡവലപ്മെന്റ്റ് & ട്രൈബല്‍ വെല്‍ഫെയര്‍), ഡോ. സഞ്ജയന് കുമാര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & സോഷ്യല്‍ ഫോറസ്ട്രി), സീനിയര്‍ സൂപ്രണ്ട് എ ജയചന്ദ്രന്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ പ്രസീന എന്നിവര്‍ സംസാരിച്ചു.