National

തെലങ്കാനയിൽ റെയ്ഡിൽ പിടിച്ചെടുത്തതിൽ പണവും സ്വർണവും, മദ്യവും; വസ്തുക്കളുടെ മൂല്യം 412.46 കോടിയായി

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ നടന്ന റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 400 കോടി കടന്നു. ഒക്ടോബർ ഒമ്പത് മുതൽ പണം, സ്വർണം, മദ്യം തുടങ്ങി 412.46 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒക്ടോബർ ഒമ്പതിന് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പരിശോധന തുടങ്ങിയത്. 24 മണിക്കൂറിനിടെ 5.60 കോടി രൂപയാണ് ക്യാഷായി പിടിച്ചെടുത്തത്. ഇതുവരെ പണമായി മാത്രം പിടിച്ചെടുത്തത് 145.32 കോടി രൂപയാണ്.ഒക്ടോബർ 30 രാവിലെ ഒമ്പത് മുതൽ 31 രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിനിടെ 2.76 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു.251 കിലോഗ്രാം സ്വർണം, 1080 കിലോഗ്രാം വെള്ളി, 165 കോടിയുടെ ഡയമണ്ട്, പ്ലാറ്റിനം അടക്കം 165 കോടിയുടെ വിലപിടിപ്പുള്ള വസ്തുക്കളും 39.82 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 103 കോടി രൂപ മൂല്യമുള്ള പണവും സ്വർണവുമായിരുന്നു പിടിച്ചെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!