സംസഥാനത്തേക്ക് ജയ അരി ആന്ധ്രയിൽ നിന്ന് എത്താൻ വൈകും.അരി ലഭിക്കാൻ അഞ്ചുമാസത്തെ കാലതാമസം ഉണ്ടാകും. നിലവിൽ അരി സ്റ്റോക്കില്ലെന്ന് ആന്ധ്രാ പ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം കിലോക്ക് കൂടിയത് 25 രൂപയാണ്. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ചുരുങ്ങിയത് നാല് മാസം പിടിക്കും. അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ധാരണയായി. കേരളത്തിന് ആവശ്യമായ ജയ അരി കൃഷിയിറക്കി സംഭരിച്ച് കേരളത്തിലെത്തിക്കുമെന്നും ചർച്ചയ്ക്ക് ശേഷം ആന്ധ്രാ മന്ത്രി അറിയിച്ചു. ആന്ധ്രയിൽ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാനാണ് ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയത്.