പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു.നടപടിക്കെതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐ നേതൃത്വം തയാറായിട്ടില്ല. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷൻ പ്രായം അറുപതായി വര്‍ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും അറ് ധനകാര്യകോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സർവ്വീസ് സംഘടനകൾ.അതേസമയം കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിന്‍റെ ശ്രമമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു..അംഗീകരിക്കാനാകാത്ത ഉത്തരവാണിത്. .യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിൻ്റെ ഉത്തരവ്.മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്നും ഷാഫി കുറ്റപ്പെടുത്തി.ഇത് ജീവനക്കാരോടുള്ള സ്നേഹം കാരണമല്ല. പിരിഞ്ഞു പോകുന്നവർക്ക് കൊടുക്കാൻ പണമില്ലാത്തതിനാലാണ്. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടതെന്നും ഷാഫി പറഞ്ഞു.പിണറായി ഫാൻസ് അസോസിയേഷനായി ഡിവൈെഫ്ഐ മാറി, പേര് ഡിവൈെഫ്ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കുമെന്നും ഷാഫി പരിസഹിച്ചു. നവംബർ 7 ന് തിരുവനന്തപുരത്ത് സംസ്ഥാന തല പ്രക്ഷോഭം നടത്തുമെന്നും ഷാഫി പറഞ്ഞു.