ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- ട്വിറ്ററില്‍ ട്വിറ്ററിലാണ് പ്രധാന മന്ത്രിയുടെ ആശംസ. ഇംഗ്ലീഷിലും ആശംസയുണ്ട്.
ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു.
കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.
രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ.
സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ.— Narendra Modi (@narendramodi) November 1, 2019