National

കരൂർ ദുരന്തം: ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു.

വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു. അതേസമയം വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റി. ഔദ്യോഗിക അറിയിപ്പുമായി TVK രംഗത്തെത്തി.

അതേസമയം കരൂർ സംഭവത്തിൽ വിശദീകരണവുമായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കരൂർ ദുരന്തത്തിൽ വേദന മാത്രമേ ഉള്ളുവെന്ന് വിജയ് പറഞ്ഞു. “എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു. വേദന മാത്രമേ ഉള്ളു. ജനങ്ങൾക്ക് മുഴുവൻ സത്യം അറിയാം”- വിജയ് വീഡിയോയിൽ പറയുന്നു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോയിലൂടെ പറയുന്നു. “മുഖ്യമന്ത്രി സർ…പ്രതികാരം ചെയ്യണമെങ്കിൽ എന്നോട് ചെയ്‌തോളു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെ”- വീഡിയോ സന്ദേശത്തിലൂടെ വിജയ് പറഞ്ഞു.

“`

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!