തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിക്കും. പി.വി അന്‍വര്‍ നല്‍കിയ പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലെ റിപ്പോര്‍ട്ടും ഇതോടൊപ്പം നല്‍കും. രണ്ടിലും അജിത് കുമാറിന്റെ മൊഴി ഡിജിപി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടി വേണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.
അജിത് കുമാറിനെതിരായ അന്‍വറിന്റെ പരാതി; അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിക്കും

