മുംബൈ: യുവനടിയും മോഡലുമായ ആകാക്ഷാ മോഹനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാണ യമുന നഗർ സ്വദേശിനിയാണ് ആകാംക്ഷ മോഹൻ(30). സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു’ എന്നാണ് കുറിപ്പിലുള്ളത്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച മുറി വൃത്തിയാക്കാൻ എത്തിയവർ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാംക്ഷ.
ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.