News

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു: മുനവ്വറലി തങ്ങൾ

യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു.ഇത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്.

സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്.
ഉത്തർപ്രദേശിൽ നീതി അസ്തമിച്ചിരിക്കുകയാണ്.
എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും.അമ്മയെയും പെങ്ങളെയും മറ്റു സ്ത്രീകളെയും അപമാനിക്കുന്നവർ ആരായാലും അവനു തക്കതായ ശിക്ഷ നൽകണം, സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്, യു.പി. യിൽ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് പോലും സംശയമാണ്. എത്ര സംഭവങ്ങൾ ആണ് ദിനേന ഉണ്ടാകുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പോലും യു.പി. ഒന്നാം നമ്പറാണ്.

ഇതുപോലെയുള്ള ഒരു ഭരണം ഇന്ത്യാരാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അവർ ഭീരുക്കളാണ് അവർക്ക് സ്വന്തം നിഴൽ പോലും ഭയമാണ്.രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടികളാണ് നടക്കുന്നത്.

പശുവിന് ഭക്ഷണം പാർപ്പിടം ആശുപത്രി, നിയമ സംരക്ഷണം,
മനുഷ്യന് മൃഗതുല്യമായ ജീവിതം,
ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്.

യു.പി. യിൽ ഭരണ കൂടവും പോലീസും മൗനം പാലിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റ കൃതൃം കൂട്ടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത സ്ഥിതിയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, അതിന് പരിഹാരം കാണുന്നതിന് പകരം ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണ് മോദി ഭരണകൂടം. ഒരു ഭാഗത്ത് കർഷക വിരുദ്ധ നയവും തൊഴിലാളി വിരുദ്ധ നയവും മറുഭാഗത്ത് വർഗ്ഗീയത വളർത്തി നിലനില്പ് ഭദ്രമാക്കുന്ന തിരക്കിലും.ഓരോ നിമിഷവും പുറത്തു വരുന്ന വാർത്തകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഉത്തർപ്രദേശിലെ ഉന്നാവോയിൽ പാവപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിനിരയായി പിടഞ്ഞു മരിച്ച സംഭവും കാശ്മീരിലെ കത്വവയിൽ പിഞ്ചു കുട്ടി ബലാത്സംഗത്തിനിരയായ സംഭവവും , ഹത്രാസിൽ നടന്ന കൂട്ട ബലാൽസംഘവവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പെൺകുട്ടികളുടെ ഭാവി ബി ജെ പി ഭരണത്തിന് ചുവട്ടിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!